Site icon Fourteen Kerala – 14 Kerala News

കഞ്ചാവ് വില്‍പന: കോഴിക്കോട് നാദാപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍

നാദാപുരം : നാദാപുരത്ത് കഞ്ചാവ് വില്‍പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍ . മത്സ്യ മാർക്കറ്റ്, ടൗൺ, ആശുപത്രി പരിസരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയവരാണ് പിടിയിലായത്. വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശിയും നാദാപുരം റോയൽ കോംപ്ലക്‌സിലെ താമസക്കാരനുമായ അബ്ദുൾ ഹലീം (35), പുളിക്കൂലിലെ ആരിഫ് ക്വാട്ടേഴ്‌സിലെ താമസക്കാരൻ ഖയാറുൾ ലാസ്ക്‌കർ (38) എന്നിവരെയാണ് കഞ്ചാവുമായി നാദാപുരം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി നാദാപുരം നോർത്ത് എൽപി സ്‌കൂൾ പരിസരത്ത് പട്രോളിംഗിനിടെയാണ് 22.36 കഞ്ചാവുമായി ലാസ്ക്കർ പോലീസ് പിടിയിലായത്. നാദാപുരം മത്സ്യ മാർക്കറ്റ് പരിസരത്ത് വിൽപനക്കെത്തിച്ച 36.78 ഗ്രാം കഞ്ചാവുമായാണ് അബ്ദുൾ ഹലീമിനെ നാദാപുരം ഡിവൈഎസ്പി പി.പ്രമോദിന്റെ കീഴിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടുന്നത്. രണ്ട് പ്രതികളും ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു

Exit mobile version