Site icon Fourteen Kerala – 14 Kerala News

ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു

വടകര : ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് വടകര ഐ.പി.എം. അക്കാദമിയിൽ തുടങ്ങി.

മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. സതീശൻ ഉദ്ഘാടനംചെയ്തു. മുൻ കേരള പോലീസ് സ്റ്റേറ്റ് താരം ടി.ടി. സെയ്ദ് മുഖ്യാതിഥിയായി.

ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ വിദ്യാസാഗർ അധ്യക്ഷതവഹിച്ചു. വി.കെ. പ്രേമൻ, പ്രദീപൻ വട്ടോളി, ടി.പി. കാസിം, കെ.കെ. ശ്രീധരൻ, കെ. നസീർ, വി. ഷൈജു തുടങ്ങിയവർ സംസാരിച്ചു.

Exit mobile version