Site icon Fourteen Kerala – 14 Kerala News

സി.പി.എം. താമരശ്ശേരി ഏരിയാസമ്മേളനത്തിന് സമാപനം

താമരശ്ശേരി : ഈങ്ങാപ്പുഴയിൽ രണ്ടുദിനങ്ങളിലായി നടന്ന സി.പി.എം. താമരശ്ശേരി ഏരിയാസമ്മേളനത്തിന് ബഹുജനറാലി, റെഡ് വൊളന്റിയർ മാർച്ച്, പൊതുസമ്മേളനം എന്നിവയോടെ കൊടിയിറങ്ങി. പ്രവർത്തകരുടെ വൻപങ്കാളിത്തത്തോടെ എലോക്കരയിൽനിന്നാരംഭിച്ച ബഹുജനറാലിയും റെഡ് വൊളന്റിയർ മാർച്ചും ബുധനാഴ്ച വൈകീട്ട് ഈങ്ങാപ്പുഴ ബസ്‌സ്റ്റാൻഡ്‌ പരിസരത്തെ പൊതുസമ്മേളനനഗരിയിൽ സമാപിച്ചു.

സി.പി.എം. താമരശ്ശേരി ഏരിയാസെക്രട്ടറിയായി കെ. ബാബുവിനെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. 21 അംഗ ഏരിയാകമ്മിറ്റിയിലെ മറ്റംഗങ്ങളായി ടി.സി. വാസു, എൻ.കെ. സുരേഷ്, പി.കെ. ബാബു, കെ.കെ. അപ്പുക്കുട്ടി, കെ.കെ. രാധാകൃഷ്ണൻ, കെ. ജമീല, നിധീഷ് കല്ലുള്ളതോട്, എം. ബഷീർ, ടി. മെഹറൂഫ്, ടി.കെ. അരവിന്ദാക്ഷൻ, ടി.എ. മൊയ്തീൻ, എം.ഇ. ജലീൽ, പി.സി. അബ്ദുൾ അസീസ്, ഷെറീന മജീദ്, മുഹമ്മദ് സാദിക്ക്, സി.പി. നിസാർ, കെ.വി. ഷാജി, കെ. ഷറഫുദ്ധീൻ, ടി.കെ. സുധീർകുമാർ, ഒ. പുഷ്പൻ എന്നിവരെ തിരഞ്ഞെടുത്തു. മുൻ ഏരിയാകമ്മിറ്റിയിലെ കെ.സി. വേലായുധൻ, എ.പി. സജിത്ത്, പി. സുധാകരൻ, വി. രവീന്ദ്രൻ, സി.കെ. വേണുഗോപാൽ എന്നിവരെ ഒഴിവാക്കി. സി.പി. നിസാർ, കെ.വി. ഷാജി, കെ. ഷറഫുദ്ധീൻ, ടി.കെ. സുധീർകുമാർ, ഒ. പുഷ്പൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തുകയായിരുന്നു.

ഈങ്ങാപ്പുഴ ബസ്‌സ്റ്റാൻഡ് പരിസരത്തുനടന്ന പൊതുസമ്മേളനം സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ ഉദ്ഘാടനംചെയ്തു. കേരളത്തിലെ കോൺഗ്രസിനും ബി.ജെ.പി.ക്കുംകൂടി ഒരു താത്കാലിക പ്രസിഡന്റ് മതിയെന്ന സ്ഥിതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.എം. താമരശ്ശേരി ഏരിയാസെക്രട്ടറി കെ. ബാബു അധ്യക്ഷനായി. കെ.എസ്.ടി.എ. സംസ്ഥാനകമ്മിറ്റി അംഗം കെ.ജെ. ഷൈൻ മുഖ്യപ്രഭാഷണം നടത്തി. ആർ.പി. ഭാസ്കരക്കുറുപ്പ്, എൻ.കെ. സുരേഷ്, കെ.സി. വേലായുധൻ, ടി.സി. വാസു, പി.കെ. ബാബു, എം.ഇ. ജലീൽ, ഷെറീന മജീദ്, കെ. ജമീല, ടി.എ. മൊയ്തീൻ, കെ.കെ. അപ്പുക്കുട്ടി എന്നിവർ പങ്കെടുത്തു. തുടർന്ന് ഗായകൻ അലോഷിയുടെ നേതൃത്വത്തിലുള്ള ഗസൽസന്ധ്യ അരങ്ങേറി.

Exit mobile version