Site icon Fourteen Kerala – 14 Kerala News

അധ്യാപകരും ജീവനക്കാരും മാർച്ച് നടത്തി

കോഴിക്കോട് :പഴയപെൻഷൻ പദ്ധതി നടപ്പാക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും കളക്ടറേറ്റ് മാർച്ച് നടത്തി. മാർച്ചിനെത്തുടർന്ന് കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്. ഗോപകുമാർ ഉദ്ഘാടനംചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ്‌ കെ.എൻ. സജീഷ് നാരായണൻ അധ്യക്ഷത വഹിച്ചു.

കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.പി. സുധാകരൻ, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ടി. സജിത്കുമാർ എന്നിവർ സംസാരിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ, ജില്ലാ പ്രസിഡന്റ്‌ എം. ദൈത്യേന്ദ്രകുമാർ, കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ആർ. എം. രാജൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.പി. രാജീവൻ, കെ.ജി.എൻ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഷീന, പി.എസ്‌.സി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം. മഹേഷ്, കെ.എൻ.ടി.ഇ.ഒ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷാജു കൂടത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.

Exit mobile version