Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബാലുശ്ശേരിയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരി അറപ്പീടികയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളിബസാര്‍ കണിയാങ്കണ്ടി നവല്‍ കിഷോറാണ് (30) മരിച്ചത്. വീട്ടില്‍ നിന്നും ബാലുശ്ശേരിക്ക് പോവുകയായിരുന്നു യുവാവ്.

അറപ്പീടികയിൽ പോക്കറ്റ് റോഡായ ടി.കെ.റോഡില്‍ നിന്നും എത്തിയ കാര്‍ ബൈക്കിലിടിച്ചാണ് അപകടം. ബൈക്കില്‍ നിന്നും തെറിച്ചു വീണ നവല്‍ കിഷോറിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടനെ നാട്ടുകാര്‍ ബാലുശ്ശേരി ഗവ.താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version