Site icon Fourteen Kerala – 14 Kerala News

വയനാടെന്താ ഇന്ത്യയിലല്ലേ? കോഴിക്കോട്ടും എൽഡിഎഫ് ഉപരോധത്തിൽ വൻ ജനകീയ മുന്നേറ്റം

കോഴിക്കോട് : ദുരന്തമുഖത്തും കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ് കേന്ദ്രസർക്കാർ ഓഫീസ് ഉപരോധ സമരങ്ങൾ തുടങ്ങി.

വയനാടെന്താ ഇന്ത്യയിലല്ലേ ? എന്ന ചോദ്യം ഉന്നയിച്ച് പതിനായിരങ്ങൾ നടത്തുന്ന സമരത്തിൽ കോഴിക്കോട്ടും വൻ ജനകീയ മുന്നേറ്റം.കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധ സമരം ആർജെഡി സംസ്ഥാന പ്രസിഡൻ്റ് എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു. സിപിഐ.എം ജില്ലാ സെക്രട്ടറി പി. മോഹനൻ സംസാരിച്ചു.എൽഡിഎഫ് നേതാക്കളായ ഇ.കെ വിജയൻ എം എൽഎ , തോട്ടത്തിൽ രവീന്ദ്രൻ, പി.എം സുരേഷ് ബാബു, കെ.കെ ലതിക , ടി.കെ രാജൻ മാസ്റ്റർ, മനയത്ത് ചന്ദ്രൻ, എം.കെ ഭാസ്ക്കരൻ, കെ.കെ. ദിനേശൻ , ടി വി. ബാലൻ മാസ്റ്റർ, കെ ലോഹ്യ, തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version