Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബാര്‍ ഹോട്ടലില്‍ പരിശോധന; പിന്നാലെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബാര്‍ ഹോട്ടലില്‍ നിന്നും ലഹരിമരുന്നുമായി യുവാവ് പിടിയില്‍.
4.378 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച അരക്കിണര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് സൗത്ത് ബിച്ചിലെ ബാറില്‍ നിന്നും പിടിയിലായത്.

രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധന. ഹോട്ടലില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണോ ലഹരിമരുന്ന് എന്ന എന്ന കാര്യം പരിശോധിക്കുകയാണ്.

Exit mobile version