Site icon Fourteen Kerala – 14 Kerala News

രുചിച്ചു നോക്കി ഐസ് പാക്കിങ്ങ്‌; ദൃശ്യം പുറത്തായതിന് പിന്നാലെ കട പൂട്ടി സീൽ ചെയ്ത് പൊലീസ്

കോഴിക്കോട്: ഐസ് പാക്ക് ചെയ്യുന്നതിനിടെ സ്ഥാപനത്തിലെ ജീവനക്കാരൻ രുചിച്ചുനോക്കുന്ന ദൃശ്യം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിനെതിരെ നടപടി. കോഴിക്കോട് എളേറ്റിൽ വട്ടോളി ഇയ്യാട് റോഡിൽ പ്രവർത്തിക്കുന്ന ഐസ് മി എന്ന സ്ഥാപനം പൂട്ടിച്ച് സീൽ ചെയ്തു‌.

ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ ഉപകരണങ്ങളുമായി സ്ഥാപനത്തിലുള്ളവർ രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് നാട്ടുകാർ തടയുകയായിരുന്നു. ഇവരുടെ കാർ നാട്ടുകാർ തടഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി കാറിൽ കയറ്റിയ സാധനങ്ങളെല്ലാം തിരികെ കടയിൽ വെപ്പിക്കുകയും കാർ കസ്റ്റഡിയിലെടുത്ത് കട സീൽ ചെയ്യുകയും ചെയ്തു.

Exit mobile version