Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അമ്മയ്ക്കും 4 മക്കൾക്കും വീടൊരുങ്ങി; താക്കോൽദാനം നിർവഹിച്ച് മന്ത്രി

കോഴിക്കോട് നെല്ലിക്കോട് പൂവങ്ങലിൽ അമ്മയ്ക്കും നാല് മക്കൾക്കും വീടൊരുങ്ങി. സുരക്ഷിതത്വമില്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ഭയത്തോടെ അന്തിയുറങ്ങുന്ന രേഷ്മയുടെ കുടുംബത്തെക്കുറിച്ച് അഞ്ച് മാസം മുൻപാണ് റിപ്പോർട്ട് ചെയ്തത്. വാർത്ത കണ്ട് സുമനസുകളെല്ലാം കൈകോർത്തതോടെ വീടെന്ന രേഷ്മയുടെയും മക്കളുടെയും സ്വപ്നം യാഥാർഥ്യമായി. വീടിന്റെ താക്കോൽദാന ചടങ്ങ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വീട്ടിലെത്തി നിർവഹിച്ചു.

കോഴിക്കോട്ടുകാരിയായ രേഷ്മയുടെയും നാല് മക്കളുടെയും ജീവിതം കണ്ട് സഹായിക്കാനെത്തിയതും കോഴിക്കോട്ടുകാരൻ തന്നെയാണ്. സീലൈൻസ് കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന പുത്തൂർമഠം സ്വദേശി അശോകൻ തെക്കേടത്താണ് ആ നല്ല മനുഷ്യൻ.

നിർമാണ സാധനങ്ങൾ എത്തിച്ചു നൽകാമെന്ന് അശോകൻ അറിയിച്ചതോടെ നിർമാണച്ചുമതല നാട്ടുകാർ ഏറ്റെടുത്തു. പിന്നാലെ വീട് നിർമാണം തുടങ്ങാനുള്ള കല്ലും ഇറക്കി. ഇന്ന് വീടെന്ന സ്വപ്നം യഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് രേഷ്മയും മക്കളും. വീട് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രേഷ്മ പറഞ്ഞു.

Exit mobile version