Site icon Fourteen Kerala – 14 Kerala News

സ്കൂൾ കിണറിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം

കൊല്ലം : കുന്നത്തൂർ തുരുത്തിക്കര എം.ടി.യു.പി.എസ്സ് സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം.
കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു. ഇന്നലെ രാവിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഫെബിൻ 45 അടി താഴ്ചയുള്ള കിണറ്റിൽ വീഴുന്നത്.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫെബിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.

Exit mobile version