Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പേരാമ്പ്രയിൽ കെ.എസ്.ആര്‍.ടി.സി ബസ് മില്‍മ ലോറിയില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര : കല്ലോട് ബസ് സ്‌റ്റോപിന് സമീപം കെ.എസ്.ആർ.ടി.സി ബസ് മിൽമ ലോറിയുടെ പുറകിലിടിച്ച് അപകടം. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.

തൊട്ടിൽപാലത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് അതേ ദിശയിൽ പോവുകയായിരുന്ന ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. മിൽമ പാൽ ഇറക്കി വരികയായിരുന്നു ലോറി.
അപകടത്തിൽ നിസാരമായി പരിക്കേറ്റ സരിത (30), സംഗീത (35), ബാലകൃഷ്ണൻ (60), സിന്ധു തോട്ടത്താങ്കണ്ടി എന്നിവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Exit mobile version