Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് താമസസ്ഥലത്ത് നിന്നും വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ മേൽപ്പാലത്തിന് സമീപം വെച്ച് കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയ പ്രതിയുടെ താമസസ്ഥലത്ത് നിന്ന് വീണ്ടും കഞ്ചാവ് കണ്ടെടുത്തു.താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

കാസർകോട് ബദിയടുക്ക കോബ്രജ ഹൗസിൽ ശ്രീജിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരം ഫറോക്ക് പൊലീസിനും ഡാൻസാഫിനും ലഭിച്ചത്.തുടർന്ന് പ്രതിയെ കുറ്റിക്കാട്ടൂരിലെ സ്വകാര്യ കെട്ടിടത്തിൽ എത്തിച്ച് മുറി തുറന്നു പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞുവെച്ച നിലയിൽ ഏഴ് കിലോ മുന്നൂറ് ഗ്രാം കഞ്ചാവ് പിടികൂടിയത്.

വലിയതോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.

Exit mobile version