Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; പ്രതി റിമാൻഡിൽ

കോഴിക്കോട്: നാദാപുരത്ത് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.
എടച്ചേരി സ്വദേശി പുനത്തിൽ ശമിൽ രാജ് (33) ആണ് പിടിയിലായത്.എടച്ചേരി തലായി മുസല്യരാവിട താഴെക്കുനി ഇബ്രാഹിംമിന്റെ മകൻ മിസ്ഹബിനാണ് മർദനമേറ്റത്.

തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ പുനത്തിൽ ശമിൽ രാജ് (33) ന്റെ നേതൃത്വത്തിൽ യാതൊരു കാരണവും ഇല്ലാതെ നാല് അങ്ക സഘം കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു .കൂടെ കളിക്കുന്ന കുട്ടികളും പരിസരത്തുള്ള വീട്ടിലെ സ്ത്രീകളും ബഹളം വെച്ചതോടെ അക്രമികൾ വണ്ടിയിൽ കയറി രക്ഷപ്പെട്ടു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Exit mobile version