Site icon Fourteen Kerala – 14 Kerala News

മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം: കരുനാഗപ്പള്ളിയിൽ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം . ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു.
തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Exit mobile version