Site icon Fourteen Kerala – 14 Kerala News

വടകരയിൽ മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

വടകര: ദേശീയപാതയിൽ ചോറോട് ഓവർ ബ്രിഡിന് സമീപം മീൻ കയറ്റി പോവുകയായിരുന്ന മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.ഡ്രൈവർക്ക് പരിക്ക് . പരിക്കേറ്റ ഡ്രൈവർ മംഗലാപുരം സ്വദേശി അസമിനെ നാട്ടുകാർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. സുരക്ഷ ഭിത്തി തകർത്ത് പന്ത്രണ്ട് മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മംഗലാപുരത്ത് നിന്ന് വടകര മാർക്കറ്റിലേക്ക് മീൻകയറ്റി വരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

Exit mobile version