Site icon Fourteen Kerala – 14 Kerala News

‘ഞാൻ മാനസിക രോഗിയാണ്, തന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല’; കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ യുവാവ് വീട് കയറി അക്രമിച്ചെന്ന് പരാതി

കോഴിക്കോട് : പുതിയങ്ങാടിയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച്‌ യുവാവ് വീട് കയറി മർദ്ദിച്ചെന്ന് പരാതി.
കഞ്ചാവും മറ്റ് മയക്കുമരുന്നും മദ്യവും സ്ഥിരമായി ഉപയോഗിക്കുന്ന കീഴ്വലത്ത് താഴത്ത് വിജിത്ത് എന്നയാൾ നാട്ടുകാരെ തെറി വിളിക്കുകയും, ഉപദ്രവിക്കുകയും, വീട് കയറി മർദ്ദിക്കുകയും ചെയ്തെന്നാണ് പൂന്തുറ റസിഡന്റ് അസോസിയേഷനിലെ ശൈമേഷ് പരാതിയിൽ പറയുന്നത്.

അക്രമണം സഹിക്ക വയ്യാതെ ഇയാൾക്കെതിരെ ശൈമേഷ് എലത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
‘ഇയാളുടെ പേരിൽ നിരവധി പരാതികൾ പലരും ഉന്നയിച്ചിട്ടും കേസെടുത്തിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.കീഴ്വലത്ത് താഴത്ത് വിജിത്ത് എന്നയാൾ ബൈക്കിൽ തന്റെ വീട്ടിൽ വരുകയും കൈയ്യിൽ കരുതിയ കൊടുവാളുമായി ഭീഷണിപ്പെടുത്തി വീടിനകത്ത് കയറി എന്നെയും അമ്മയെയും അച്ഛനെയും ആക്രമിക്കുകയും ചെയ്തു എന്ന് ശൈമേഷ് പരാതിയിൽ പറയുന്നു’.കഴുത്തിലും പുറത്തും ഷൈമേഷിന് മർദ്ദനമേറ്റിട്ടുണ്ട്. ശൈമേശിനെ മർദ്ദിക്കുന്നത് കണ്ടു നിന്ന വൃക്ക രോഗിയായ അച്ഛനെ തള്ളി മാറ്റുകയും ഇത് കണ്ട് പേടിച്ച് നിലവിളിച്ച അമ്മയെയും ഇയാൾ മർദ്ദിച്ചുവെന്നും നിലത്ത് വീണ അമ്മയ്ക്ക് മുതുകിന് പരിക്ക് ഏറ്റിട്ടുണ്ട് എന്നും പരാതിയിൽ പറയുന്നു.ഇവർ ഇന്നലെ ബീച്ച് ആശുപത്രിയിൽ ചികിത്സതേടി.

‘ഞാൻ മാനസിക രോഗിയാണെന്നും പട്ടിക ജാതി വിഭാഗത്തിൽ പെട്ടവനാണെന്നും നിയമത്തിനോ പോലീസിനോ തന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നിയാൾ അലറി വിളിച്ച്‌ പറയുന്നു. രാത്രിയിൽ പടക്കം പൊട്ടിക്കുകയും, വീട് ജനാലകൾ എറിഞ്ഞ് തകർക്കുകയും ചെയ്തു എന്നും നാട്ടുകാർ ആരോപിച്ചു.നവംബർ നാല് തിങ്കളാഴ്ച്ച ഇയാൾ അയൽ വീട്ടിൽ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് പോലീസ് പിടിച്ച് കൊണ്ട് പോയതാണ്. പിന്നീട് അഞ്ചാം തീയ്യതി രാവിലെ ഇയാളെ പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടതിന് ശേഷമാണ് ഷൈമേഷിന്റെ വീട്ടിൽ കയറി അക്രമം നടത്തിയത് എന്നും പരാതിയിലുണ്ട്.സ്ഥിരമായി പ്രശ്നക്കാരനായ ഇയാളെ പേടിച്ചു ആരും പരാതിപ്പെടാൻ തയ്യാറാകുന്നില്ലത്രെ. ഇയാളെ പുറത്ത് വിടുന്നത് നാട്ടുകാരുടെ ജീവൻ ഭീഷണി ആണെന്നും.

അക്രമങ്ങൾക്കെതിരെ പൂന്തുറ റെസിഡൻസ് അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ യുവാവിന് മനസിക പ്രശ്നം ഉള്ളതായാണ് പോലീസിന്റെ വിശദീകരണം.

Exit mobile version