Site icon Fourteen Kerala – 14 Kerala News

ജാമ്യത്തിലിറങ്ങി മുങ്ങി; കോഴിക്കോട് സ്വദേശി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി നിഖിലാണ് പിടിയിലായത്.ഗാന്ധി റോഡ് വച്ച് ധനേഷ് എന്ന വ്യക്തിയെ ആക്രമിച്ച കേസിലാണ് നിഖില്‍ പിടിയിലായത്.

വെള്ളയിൽ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു.
പൊലീസിൻ്റെ രഹസ്യ അന്വേഷണത്തില്‍ ഇയാൾ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടി. വെള്ളയില്‍ പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. കഞ്ചാവ് കേസിലും പ്രതിയാണ് നിഖിൽ.

Exit mobile version