Site icon Fourteen Kerala – 14 Kerala News

നാദാപുരം വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: വളയം വരയാലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടയിൽ അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു.
ഗുരുതരമായി പരിക്കേറ്റ ചുഴലി സ്വദേശി നാണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം.വലിയകുന്നുമ്മൽ മഹേഷ്, വരയാലിൽ അഷ്റഫ്, ഉൾപെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. ഒരു ആട്ടിൻകുട്ടിയേയും തേനീച്ചകൾ കുത്തി പരിക്കേൽപ്പിച്ചു.

സമീപത്തെ പ്ലാവിന് മുകളിലെ തേനീച്ച കൂട്ടിൽ നിന്നാണ് ഇവ കൂട്ടമായി എത്തി കുത്തിയത്.
പക്ഷികൾ ഇളക്കിയപ്പോൾ തേനീച്ചകൾ കൂട്ടത്തോടെ എത്തി കുത്തുകയായിരുന്നു. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്.

Exit mobile version