ഉള്ള്യേരി : പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ ആംബുലൻസ് മൺഭിത്തിയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.
ഡ്രൈവർ ചേനോളി സ്വദേശി അജുവിന് നിസാര പരിക്കേറ്റു. ആംബുലൻസിലുണ്ടായിരുന്ന ഡോക്‌ടറും നഴ്‌സും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.ഉള്ള്യേരി പാലോറ ബസ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്.
കോഴിക്കോട് ഇഖ്റ ഹോസ്‌പിറ്റലിൽ രോഗിയെ ഇറക്കി പേരാമ്പ്രയിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പാലോറ സ്റ്റോപ്പിനടുത്ത് വച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് അടുത്തുള്ള മൺഭിത്തിയിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു.