Site icon Fourteen Kerala – 14 Kerala News

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി പരിശോധന

കോട്ടയം: കോട്ടയം ജില്ലയിലെ പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി.
പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയമുണ്ട്.

Exit mobile version