Site icon Fourteen Kerala – 14 Kerala News

ദുരിതം തീരാതെ; വെള്ളമുണ്ട – പുളിഞ്ഞാൽ – മൊതക്കര റോഡ് തകർന്നു തന്നെ

വെള്ളമുണ്ട: തകർന്ന റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുക കൂടി ചെയ്തതോടെ വെള്ളമുണ്ട – പുളിഞ്ഞാൽ – മൊതക്കര റോഡിൽ ദുരിതം ഇരട്ടിച്ചു.റോഡ് ഗതാഗത യോഗ്യമാക്കുന്നതിൽ അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ.

നാല് വർഷം മുൻപ് പി എംജിഎസ് വൈ പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം തുടങ്ങിയ റോഡ് നവീകരണം എങ്ങുമെത്തിയിട്ടില്ല.ജലജീവൻ മിഷൻ പൈപ്പ്‌ ലൈനിന് വേണ്ടി കുഴിച്ച ഭാഗത്തെ റീസ്റ്റോറേഷൻ വർക്ക് ആറ് പണിക്കാരെ വെച്ച് രണ്ട് മാസമായി ഒച്ചിഴയും വേഗത്തിലാണ് നീങ്ങികൊണ്ടിരിക്കുന്നത്.കൂടുതൽ തൊഴിലാളികളെ വെച്ച് റോഡ് പുന: നിർമ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് തീർക്കുകയും റോഡ് ടാറിങ് ഉടൻ ആരംഭിക്കുകയും വേണമെന്ന് എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Exit mobile version