Site icon Fourteen Kerala – 14 Kerala News

നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം, ഗ്ലാസ് തകർത്തു

നാദാപുരം: കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം. ഗ്ലാസ് തകർത്തു.പയന്തോങ്ങ് ചിയ്യൂർ സ്വദേശി അജ്നാസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ടിപ്പർ. കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലാച്ചി പെട്രോൾ പമ്പിന് പരിസരത്ത് നിർത്തിയിട്ടതായിരുന്നു.പിറ്റേന്ന് രാവിലയാണ് ലോറിയുടെ ഗ്ലാസുകൾ തകർത്ത നിലയിൽ കണ്ടത്.

കരിങ്കല്ലോ മറ്റോ ഉപയോഗിച്ച് തകർക്കുകയായിരുന്നു. അജ്‌നാസ് നാദാപുരം പോലീസിൽ പരാതി നൽകി.

Exit mobile version