Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ആയുര്‍വേദ ഷോപ്പ് ഉടമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കമ്മാളൻകുന്നത്ത് സ്വദേശി എം.രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കോടഞ്ചേരിയിൽ ആയുര്‍വേദ ഔഷധി ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കടയിൽ എത്തിയിരുന്നില്ല.ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തം ചർദ്ദിച്ച് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ യഥാര്‍ഥ കാരണം അറിയാനാകുവെന്നും പൊലീസ് പറഞ്ഞു.

Exit mobile version