Site icon Fourteen Kerala – 14 Kerala News

ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി, ഡ്രൈവർക്ക് പരിക്ക്

കോട്ടയം: ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം .ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ് അപകടം.കുരുവിളയെന്ന വ്യക്തിയുടെ വീടിൻ്റെ മുൻവശം അപകടത്തിൽ തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.

ചൊവ്വാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും അപകടത്തിൽ തകർന്നു.

Exit mobile version