Site icon Fourteen Kerala – 14 Kerala News

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1749 രൂപയായി.

ഡല്‍ഹിയില്‍ 1740 രൂപയാണ് വില. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്.തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്.

Exit mobile version