Site icon Fourteen Kerala – 14 Kerala News

അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, തടിക്കഷ്ണം കണ്ടെത്തി ഈശ്വർ മാൽപെ

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടി വീണ്ടും തിരച്ചിൽ. മുങ്ങൽ വിദഗ്ധനായ ഈശ്വർ മൽപെയും സംഘവും പുഴയിലറങ്ങിയും തിരച്ചിൽ നടത്തുന്നുണ്ട്.
ഡ്രഡ്ജർ ഉപയോഗിച്ചാണ് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്. അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടിക്കഷ്ണം തന്നെയാണ് കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് 15 മിനിറ്റോളം പുഴയിൽനിന്ന് മണ്ണ് നീക്കംചെയ്തു. ലോറിയുടെ ഒരു ലോഹഭാഗം തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഐബോഡ് ഡ്രോണിന്റെ സിഗ്നൽ ലഭിച്ച ഭാഗത്താണ് തിരച്ചിൽ നടത്തുന്നത്.
മൂന്നുദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജർ കമ്പനിയുടെ എം.ഡി. മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. അർജുനുൾപ്പെടെ ദുരന്തത്തിൽപ്പെട്ട രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Exit mobile version