Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

കോഴിക്കോട് : മുതുവണ്ണാച്ചയില്‍ പുലിയോട് സാദൃശ്യമുള്ള ജീവി ഇറങ്ങി. വൈകിട്ട് 6.30 തോടെയാണ് നെല്ലിയോട്ട് കണ്ടി താഴ വയലിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ ആദ്യം കണ്ടത്. അവിടെ ഉണ്ടായിരുന്ന കുട്ടികളാണ് ജീവിയെ ആദ്യം കാണുന്നത്. ഇവര്‍ ബഹളം വെച്ചതോടെ സമീപത്തെ പറമ്പിലെ കുറ്റി കാട്ടിലേക്ക് കയറി പോയി.

പിന്നീട് രാത്രി 8.30 ഓടെ തെക്കയില്‍ ബാലന്റെ വീടിന് പുറകില്‍ നിന്നും എന്തോ ശബ്ദം കേട്ട് ആളുകള്‍ ചെന്നു നോക്കിയപ്പോള്‍ ചേമ്പ് കൃഷിയിടത്തില്‍ ഇതേ ജീവിയുടെ സാന്നിധ്യം കണ്ടു. ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുട്ടികള്‍ പകര്‍ത്തിയ വീഡിയോയില്‍ ജീവി കടന്നു പോവുന്നതായി കാണുന്നുണ്ടെങ്കിലും ജീവി എന്തെന്ന് വ്യക്തമല്ല. ഗ്രാമപഞ്ചായത്തംഗം കെ.എം. ഇസ്മയിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്തുണ്ട്. വനം പൊലീസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

Exit mobile version