Site icon Fourteen Kerala – 14 Kerala News

അധ്യാപികയ്ക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ

മലപ്പുറം: അധ്യാപികയ്ക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. നീലാഞ്ചേരി സ്വദേശിയായ 35കാരൻ നസീഫിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. നാല് മാസം മുമ്പും പ്രതി സമാന രീതിയിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നു.
അന്ന് താക്കീത് നൽകി വിട്ടയച്ചു. വീണ്ടും ആവർത്തിച്ചതോടെ അധ്യാപിക പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Exit mobile version