Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരുക്ക്

തമിഴ്‌നാട് കൃഷ്ണഗിരിയിൽ കെഎസ്ആർടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്. ഇന്ന് പുലർച്ചെ ആറരയോടെ സംഭവം. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ കാബിൻ പൂർണമായും തകർന്നു.

Exit mobile version