Site icon Fourteen Kerala – 14 Kerala News

ചമ്പാട്ടെ റിട്ട. അധ്യാപകൻ്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. അധ്യാപകൻ വി.കെ സുനിൽ കുമാറിൻ്റെ മരണത്തിൽ പാനൂർ പൊലീസ് കേസെടുത്തു.മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മേലെ ചമ്പാട് വെളുത്താണ്ടിയിൽ വി.കെ.സുനിൽകുമാറിനെ വ്യാഴാഴ്ച രാവിലെയാണ് വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

Exit mobile version