Site icon Fourteen Kerala – 14 Kerala News

തെരുവ് നായ കുറുകെ ചാടി; കണ്ണൂരിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

കണ്ണൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി സലീം ആണ് മരണപ്പെട്ടത്.

ഇന്ന് പുലർച്ചെ സുബഹ് നിസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിന്ന് സമീപം തെരുവ് നായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണം. തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Exit mobile version