Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽയിൽ വീടിനു നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ : താവം പള്ളിക്കരയില്‍ വീടിനു നേരെ ബോംബേറ്. വി.പി.കുഞ്ഞാമിനയുടെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ 3 മണിയോടെ നാടന്‍ ബോംബ് എറിഞ്ഞത്. മൂന്ന് തവണയായി ഉഗ്രശബ്ദത്തോടെയാണ് ബോംബുകള്‍ പൊട്ടിയത്.

സംഭവം നടക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന് പുറത്ത് ഇറങ്ങാന്‍ പേടി മൂലംതുനിഞ്ഞതുമില്ല. ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയതിന് ശേഷമാണ് വീട്ടുകാര്‍ പുറത്ത് വന്നത്.

സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് അറിവായിട്ടില്ല. കണ്ണപുരം എസ് ഐ. കെ.ശൈലേന്ദ്രനും സംഘവും സ്ഥലത്തെത്തി പരിശോധനനടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version