Site icon Fourteen Kerala – 14 Kerala News

സുംബ വർക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം, യുവാവിന് ദാരുണാന്ത്യം

യുവാക്കൾക്കിടയിൽ ഹൃദയാഘാതനിരക്ക് വർധിക്കുന്നതിനേക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പലരിലും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോ​ഗങ്ങളാണ് മരണകാരണമാകുന്നതെന്നും പഠനങ്ങൾ വന്നിരുന്നു.വർക്കൗട്ട് ചെയ്യുന്നതിനിടെ ഉൾപ്പെടെ ഹൃദയാഘാതങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പാേഴിതാ സുംബാ പരിശീലനത്തിനിടെ ഹൃദയാഘാതമുണ്ടായി മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു വ്യവസായി മരിച്ച വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഛത്രപതി സംബാജിന​ഗറിൽ നിന്നുള്ള കവൽജീത് സിങ് ബാ​ഗയാണ് സുംബ ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. സുംബ വർ‌ക്കൗട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും അതിനിടയിൽ കവൽജീത് കുഴഞ്ഞുവീഴുന്നതും വീഡിയോയിൽ കാണാം.

ഉടൻതന്നെ ചുറ്റുമുള്ളവർ കവൽജീതിനെ സഹായിക്കാനെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.നേരത്തേയും നിരവധി സെലിബ്രിറ്റികൾ ഉൾപ്പെടെ വർക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു.

Exit mobile version