Site icon Fourteen Kerala – 14 Kerala News

‘മലയാളി രക്ഷാപ്രവർത്തകർ തിരിച്ചുപോകണം’; അരമണിക്കൂറിനകം മടങ്ങിയില്ലെങ്കിൽ ലാത്തി വീശുമെന്ന് കർണാടക പൊലീസ്

ഷിരൂർ: കേരളത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകർ ഉടൻ തിരിച്ച് പോകണമെന്ന് കർണാടക പൊലീസ്.അരമണിക്കൂറിനകം മടങ്ങിയില്ലെങ്കിൽ ലാത്തി വീശുമെന്നും പൊലീസ് പറഞ്ഞു.സൈന്യത്തിന്റെ നിർദേശ പ്രകാരമാണ് ഉത്തരവെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. രഞ്ജിത് ഇസ്രയേൽ നേതൃത്വം നൽകുന്ന മലയാളി രക്ഷാ സംഘത്തോടാണ് മടങ്ങാൻ ആവശ്യപ്പെട്ടത്.

രക്ഷാപ്രവർത്തകർ സൈന്യത്തിന്റെ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുവെന്നാണ് ഉ‍യരുന്ന പ്രധാന ആരോപണം.
എന്നാൽ, ദൗത്യം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും ഇത് ഉൾക്കൊള്ളാൻ കഴിയാത്ത കർണാടക പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ‘ഷോ’ ആണ് ഇതിന് പിന്നിലെന്നും കേരളത്തിൽ നിന്ന് എത്തിയ രക്ഷാപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version