Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരുടെ അതിക്രമം തുടർക്കഥ; സ്ത്രീകളെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരുടെ അതിക്രമം തുടർക്കഥ. രോഗിയുടെ കൂട്ടിരുപ്പുകാരെ മുൻപും അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സെക്യൂരിറ്റി ജീവനക്കാർ മുൻപും സ്ത്രീകളെയും കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തി. ഈ മാസം 11 ന് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിൽ നടന്ന ആക്രമണ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കഴിഞ്ഞ ദിവസം സമാനമായ സംഭവം നടക്കുകയും നടപടി പൊലീസ് സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ മാസം 11 ന് നടന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസത്തെ വാർത്തയുടെ പശ്ചാത്തലത്തിലാണ് വാർത്ത പുറത്ത് വന്നതും. 17 ആം വാർഡിൽ ഡയാലിസിസ് ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ ബന്ധുവുമായി സെക്യൂരിറ്റി ജീവനക്കാർ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

രോഗിക്കൊപ്പം കൂടെ പോകാനായി കൂട്ടിരിപ്പുകാരൻ ആവശ്യപ്പെട്ടു എന്നാൽ സെക്യൂരിറ്റി ജീവനക്കാർ അത് അനുവദിച്ചില്ല. തുടർന്നാണ് വാക്കേറ്റത്തിലേക്കും കൈയേറ്റവും നടന്നത്. സ്ത്രീകൾക്ക് നേരെ മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാർ അതിക്രമം നടത്താൻ മുതിർന്നിരുന്നു. ഗുരുതരമായി ഒരുപാട് രോഗങ്ങളോടെ ചികിത്സയിലെത്തുന്ന രോഗികളോടും കൂട്ടിരുപ്പുകാരോടുമാണ് ഈയൊരു തരത്തിലുള്ള അക്രമം.

പുറത്ത് വന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തിരുന്നു. മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്‌ത്‌ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രോഗിയുടെ കൂട്ടിരിപ്പുകാരായ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടും. അവരെയും അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു. ഉദ്യോഗസ്ഥർക്ക് നേരെ നടപടി സ്വീകരിക്കാനോ മാറ്റി നിർത്താനോ മെഡിക്കൽ കോളജ് അധികൃതർ തയാറാകുന്നില്ല എന്നതാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം

Exit mobile version