Site icon Fourteen Kerala – 14 Kerala News

തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ നിന്നും കുഞ്ഞിൻ്റെ മാല മോഷ്ടിച്ച യുവതി അറസ്റ്റിൽ

തലശ്ശേരി : സ്വകാര്യ ആശുപതിയിൽ നിന്ന് കുഞ്ഞിൻ്റെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ.
കെ.ആയിഷയെ (52) ആണ് തലശ്ശേരി എസ്.ഐ. അഖിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ചെറുപ്പറമ്പിലെ സുമയ്യയുടെ മകളുടെ ഒരു പവൻ്റെ മാല മോഷണം പോയത്.മോഷണം നടത്തുന്നതിന്റെ ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version