Site icon Fourteen Kerala – 14 Kerala News

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

റാന്നി: ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വായിപൂര് പുത്തൻപറമ്പിൽ നന്ദനന്റെ (മുത്ത്) മകൻ രെഞ്ചു നന്ദനൻ (28) ആണ് മരിച്ചത്. പത്തനംതിട്ടയിലെ എ.വി.ജി മോട്ടോഴ്‌സിൽ ജോലിക്ക് പോകവേ ചൊവ്വാഴ്ച രാവിലെ 8.30ന് മഠത്തിൻച്ചാലിൽവെച്ചായിരുന്നു അപകടം.

നന്ദനനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മാതാവ്: അനിത. സഹോദരൻ: രഞ്ജിത് നന്ദനൻ, രോഹിത് നന്ദനൻ.

Exit mobile version