Site icon Fourteen Kerala – 14 Kerala News

റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ ഇടിച്ചു യുവതി മരിച്ചു.തമിഴ്നാട് വില്ലുപുരം സ്വദേശി മൂപ്പന്നൂർ കോവിലിൽ സുമതിയാണു (40) മരിച്ചത്.ജോലിക്കു പോകാനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

ചെന്നൈയിൽനിന്നു പാലക്കാട് വഴി മംഗലാപുരത്തേക്കുപോയ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസാണു യുവതിയെ ഇടിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Exit mobile version