Site icon Fourteen Kerala – 14 Kerala News

ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

മുംബൈ: ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം.
മഹാരാഷ്ട്രയിലെ ദൂല-സോലപ്പൂർ ഹൈവേയിലാണ് സംഭവം. അപകടത്തിന് മുമ്പ് യുവാക്കൾ ചിത്രീകരിച്ച വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്ത് വന്നത്.ഹെൽമറ്റില്ലാതെയാണ് രണ്ട് യുവാക്കളും ഹൈവേയിലൂടെ സഞ്ചരിക്കുന്നത്. ബൈക്കിന്റെ പിൻസീറ്റിലിരുന്ന് സഞ്ചരിച്ചിരുന്നയാളാണ് വിഡിയോ ചിത്രീകരിച്ചത്.

ഇതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ട് പേരും വീഴുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ രണ്ട് യുവാക്കളും വായുവിൽ ഉയർന്നു പൊങ്ങി റോഡിൽ പതിക്കുകയായിരുന്നു.ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റയാൾ തന്റെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടെന്നും ആരെങ്കിലും രക്ഷിക്കാൻ വരണമെന്നും അഭ്യർഥിക്കുന്നുണ്ട്.
ഒടുവിൽ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരാളെത്തി ഇയാൾക്ക് മുറിവ് കെട്ടാൻ തുണി നൽകുന്നതും വിഡിയോയിൽ കാണാം.

Exit mobile version