Site icon Fourteen Kerala – 14 Kerala News

കണ്ണൂർ ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു; ഒഴിവായത് വൻ അപകടം

കണ്ണൂർ : (ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു. ഒഴിവായത് വൻ അപകടം. ചൊക്ലിയിൽ ഗോഗ്രിൽ സ്ഥാപനത്തിന് മുന്നിലാണ് സംഭവം.

പെട്രോളടിച്ച് വരികയായിരുന്ന ബുള്ളറ്റിനാണ് തീപ്പിടിച്ചത്. ഡ്രൈവർ ഓടി മാറിയതിനാൽ അപകടമൊഴിവായി. ബുള്ളറ്റ് പൂർണമായും കത്തി. പാനൂരിൽ നിന്നും അഗ്നി ശമന സേനയെത്തി. തീപ്പിടുത്തത്തിൻ്റെ കാരണമറിവായിട്ടില്ല.

Exit mobile version