Site icon Fourteen Kerala – 14 Kerala News

ട്രാവലർ നിയന്ത്രണം വിട്ട് ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം.എട്ട് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ് സ്ഥാപിച്ച സിസിടിവി ക്യാമറയും തകർന്നു.

ഗുരുവായൂർ ദർശനം കഴിഞ്ഞ് പാലക്കുന്നിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

Exit mobile version