Site icon Fourteen Kerala – 14 Kerala News

പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണതായ സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം‌: കഴിഞ്ഞ ദിവസം പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.പിതാവ് കുഞ്ഞുമായി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ (30) മകള്‍ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്.
ഇരുവരുടെയും കൊണ്ടോട്ടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അന്വേഷണം തുടരുകയാണ്.

സഫീർ കുഞ്ഞിനെയും കൊണ്ട് മറ്റൊരു യുവതിയുമായി പോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ചെമ്മാടുള്ള ഭാര്യവീട്ടിൽ നിന്നാണ് ഇന്നലെ സഫീർ കുഞ്ഞിനെയും കൊണ്ട് പോയത്.പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ ആറ് വർഷമായി സഫീർ ചെന്നൈയിൽ കൂൾബാർ നടത്തുകയാണ്.

Exit mobile version