Site icon Fourteen Kerala – 14 Kerala News

വൈഎസ്ആർ കോൺഗ്രസിന്റെ പ്രധാന ഓഫിസ് ഇടിച്ചുനിരത്തി; പ്രതികാര നടപടിയെന്ന് ആരോപണം

ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന പ്രധാന ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി ആന്ധ്രപ്രദേശ് സർക്കാർ.സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നടപടി.ഗുണ്ടൂരിലെ തടെപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന ഓഫിസാണ് ശനിയാഴ്ച രാവിലെ ആന്ധ്രപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആർഡിഎ) ഇടിച്ചു നിരത്തിയത്.കൈയേറിയ സ്ഥലത്താണ് ഓഫിസ് നിർമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി. രാവിലെ 5.30നാണ് കെട്ടിടം പൊളിച്ചത്.സംഭവത്തിനു പിന്നിൽ ടിഡിപിയുടെ കുടിപ്പകയാണെന്ന് വൈഎസ്ആർസിപി ആരോപിച്ചു.

കെട്ടിടം പൊളിക്കുന്നതു മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കേ അതിനെ മറികടന്നുകൊണ്ടാണ് എപിസിആർഡിഎയുടെ നടപടിയെന്നും വൈഎസ്ആർ കോൺഗ്രസ് പത്രക്കുറിപ്പിൽ ആരോപിച്ചു.

Exit mobile version