Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ യുവതിയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് 17 വർഷം തടവും, 75,000 പിഴയും

കണ്ണൂർ: യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ പ്രതിയെ 17 വർഷം തടവിനും 75,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു.

തലശ്ശേരി ഇടയിൽപ്പീടിക സ്വദേശി വിനോദനെ (59)യാണ് മട്ടന്നൂർ അതിവേഗ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2020-ൽ ന്യൂമാഹിപോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പിഴത്തുകയിൽനിന്ന് 60,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമാ യി നൽകണം. എസ്.ഐ. ജെ.എസ്. രതീഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.

Exit mobile version