Site icon Fourteen Kerala – 14 Kerala News

കോളേജ് സംഘർഷത്തിന് തുടർച്ച; തലശ്ശേരി സ്വദേശിയായ 21കാരന് മർദ്ദനം

തലശ്ശേരി: കൂത്തുപറമ്പ് സ്വകാര്യ കോളേജിൽ നേരത്തെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി 21കാരനെ ആറംഗ സംഘം തടഞ്ഞുവച്ച് ഹെൽമറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി.തലശ്ശേരി ടി.സി മുക്കിലെ അൽമദനി ഹൗസിൽ മുഹമ്മദ് ഫവാസിനാണ് മർദ്ദനമേറ്റത്. ഇയാളെ തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.നരവൂർ തെക്കേലമുക്കിൽ വച്ച് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഒരു സംഘം അക്രമിക്കുകയായിരുന്നു. ഇവരെല്ലാം ഒരേ കോളേജ് വിദ്യാർത്ഥികളാണ്.
നേരത്തെ കോളേജിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാ യിരുന്നു മർദ്ദനമെന്നാണ് ആരോപണം.

Exit mobile version