Site icon Fourteen Kerala – 14 Kerala News

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ചേപ്പാട് സ്വദേശി രോഹിത് രാമചന്ദ്രൻ (36) ആണ് മരിച്ചത്.കായംകുളം കരിയിലകുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Exit mobile version