Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം

മലപ്പുറം/ പത്തനംതിട്ട: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം.മലപ്പുറം കുറ്റിപ്പുറത്തും പത്തനംതിട്ട റാന്നിയിലുമാണ് വാഹനാപകടങ്ങള്‍ ഉണ്ടായത്. കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു.വളാഞ്ചേരി തൊടുവന്നൂർ സ്വദേശി സിറാജുന്നിസയാണ് (23) മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു.

അതേസമയം, പത്തനംതിട്ട റാന്നിയിൽ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
നാറാണംമൂഴി സ്വദേശി അലൻ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരുക്കേറ്റു. ബൈക്ക് ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Exit mobile version