Site icon Fourteen Kerala – 14 Kerala News

വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് മർദനം; സൈനികൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

ചേർത്തലയിൽ വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോൾ എസ് ഐക്ക് മർദനമേറ്റു. നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ് ഐ ജോസി സ്റ്റീഫന് മർദനമേറ്റത്. പരുക്കേറ്റ എസ് ഐയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് ഹൈവേ പട്രോൾ എസ് ഐ ജോസി സ്റ്റീഫനെ മർദിച്ചത്. ജീപ്പിലുണ്ടായിരുന്ന പത്തനാപുരം ആവണീശ്വരം സ്വദേശിയായ സൈനികൻ ജോബിൻ ബേബി(29), പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീർ മുഹമ്മദ്(29), പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിൻ രാജ്(26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Exit mobile version