Site icon Fourteen Kerala – 14 Kerala News

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സിപിഎം പ്രകടനം; പൊളിറ്റ് ബ്യൂറോയ്ക്ക് നിരാശ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയുടെ പ്രകടനത്തിൽ സിപിഎം പിബിക്ക് നിരാശ. ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്ന് പിബി പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും തോൽവിയെ കുറിച്ച് പഠിക്കാൻ നിർദേശം നൽകി. അതാത് കമ്മിറ്റികളിൽ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും പിബിയുടെ വിലയിരുത്തൽ.

സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചു. ഈ മാസം അവസാനം കേന്ദ്ര കമ്മിറ്റി യോഗം ചേരും. തുടർന്ന് എന്തൊക്കെ തിരുത്തൽ വേണമെന്ന് ആലോചിക്കും.

Exit mobile version