Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ നവീകരണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിൽ ബൈക്ക് അപകടം; യുവാവിനു ദാരുണാന്ത്യം

കണ്ണൂർ: പരിയാരത്ത് നവീകരണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.തളിപ്പറമ്പ് ആലിങ്കിൽ തിയറ്ററിനു സമീപം താമസിക്കുന്ന റിയാസാണ് (34) മരിച്ചത്. പിലാത്തറ വിളയാങ്കോട് ശിവക്ഷേത്രത്തിനു സമീപത്താണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി ഇതുവഴി പോയ യാത്രക്കാരാണ് റോഡരുകിൽ വെള്ളത്തിൽ റിയാസ് വീണു കിടക്കുന്നത് കണ്ടത്. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു.

Exit mobile version